കടയ്ക്കാവൂർ: കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ ഒരു താത്കാലിക ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തും. സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ അല്ലെങ്കിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കോമേഴ്‌ഷ്യൽ പ്രാക്ടീസ് (ഡി.സി.പി)അല്ലെങ്കിൽ ഡിപ്ലോമ ഇൻ കംപ്യൂട്ടർ അപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് പാസായിരിക്കണം. ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കംപ്യൂട്ടർ അപ്ലിക്കേഷനോ അല്ലെങ്കിൽ പോസ്റ്റ്‌ ഗ്രാഡ്വേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷനോ പാസായവരെയും പരിഗണിക്കും. പ്രായം പരിധി :18 - 30.
അപേക്ഷയും യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പും 18ന് വൈകിട്ട് 5നകം കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ ലഭിച്ചിരിക്കണം. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരുടെ ഇന്റർവ്യൂ 21ന് രാവിലെ 10.30ന് പഞ്ചായത്ത്‌ ഓഫീസിൽ നടത്തും. ഫോൺ: 0470-2656632