കടക്കാവൂർ: സി.പി.ഐ എം ഇരുപതിമൂന്നാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നടന്ന ബ്രാഞ്ച് സമ്മേളനത്തിൽ അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി നെടുങ്ങണ്ട ബ്രാഞ്ച് സെക്രട്ടറിയായി വിദ്യാർത്ഥിയായ വിജയ് വിമലിനെ തിരഞ്ഞെടുത്തു. ചാവർകോട് സി.എച്ച്.എം കോളേജിൽ നിന്നും ബിരുദം പുർത്തിയാക്കി തുടർപഠനത്തിനായി തയാറെടുക്കുകയാണ് വിജയ്.
എസ്.എഫ്.ഐ ആറ്റിങ്ങൽ ഏരിയ കമ്മിറ്റി അംഗം, അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി സെക്രട്ടറി, ഡി.വൈ.എഫ്.ഐമേഖലാ കമ്മിറ്റി ട്രഷറർ, താലൂക്ക് ലൈബ്രറി കൗൺസിൽ നേതൃത്വസമതി കൺവീനർ, നെടുങ്ങണ്ട റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ എന്നീ നിലകളിലും പ്രവർത്തിച്ചുവരുന്നു.