നെടുമങ്ങാട്:വനിതാ- ശിശുവികസന വകുപ്പ് നെടുമങ്ങാട് ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിൽ പ്രവർത്തിക്കുന്ന നഗരസഭ അങ്കണവാടികൾ കേന്ദ്രീകരിച്ച് ആരംഭിച്ച കരകൗശല വസ്തുക്കളുടെയും നാടൻ വിഭവങ്ങളുടെയും പച്ചില മരുന്നുകളുടെയും പ്രദർശനമേള നഗരസഭ ചെയർപേഴ്സൺ സി.എസ്.ശ്രീജ ഉദ്‌ഘാടനം ചെയ്തു.എക്സിബിഷൻ 8ന് സമാപിക്കും.നഗരസഭാ വൈസ് ചെയർമാൻ എസ്.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ശിശു വികസന പദ്ധതി ഓഫീസർ ജിഷ സോമൻ,നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ഹരികേശൻ നായർ,ബി.സതീശൻ,വസന്തകുമാരി, അജിതകുമാരി,ഐ.സി.ഡി.എസ് സൂപ്പർവൈസർ നീതു ജേക്കബ്,വിദ്യാജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.