വക്കം:വക്കം സ്മാർട്ട് വില്ലേജോഫീസിന്റെ മന്ദിരോദ്ഘാടനം ഇന്ന് വൈകിട്ട് 5ന് മന്ത്രി കെ.രാജൻ നിർവഹിക്കും. ഒ.എസ്.അംബിക എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.അടൂർ പ്രകാശ് എം.പി മുഖ്യാതിഥിയായിരിക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാർ,എം.എസ്.മാധവിക്കുട്ടി, ഐ.എ.എസ്,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി.ജയശ്രീ,വക്കം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.താജുന്നീസ, ഇ. മുഹമ്മദ് സഫീർ എ.ഡി.എം,അഡ്വ.ഫിറോസ് ലാൽ,ആർ.സുഭാഷ്, ഫൈസൽ തുടങ്ങിയവർ സംസാരിക്കും.