നെയ്യാറ്റിൻകര:നെയ്യാറ്റിൻകരയിൽ വൈദ്യുതി ശ്മശാനം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് അക്ഷരകേരള വികലാംഗ സംരക്ഷണ സേവാസംഘം ജനറൽ സെക്രട്ടറി കെ.അനിൽകുമാർ നഗരസഭയ്ക്ക് മുന്നിൽ പ്രതീകാത്മകമായി ചിതയൊരുക്കി അതിന് മുകളിൽ കിടന്ന് ഉപവസിച്ചു. മുൻ എം.എൽ.എ ആർ. സെൽവരാജ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി നേതാവ് എൻ.കെ.ശശി,ഡി.സി.സി ജനറൽ സെക്രട്ടറി എം മുഹിനുദ്ദീൻ,ഫ്രാൻ ജനറൽ സെക്രട്ടറി എസ്.കെ ജയകുമാർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വെൺപകൽ അവനീന്ദ്രകുമാർ, നഗരസഭാ കൗൺസിലർമാരായ മഞ്ചത്തല സുരേഷ്, കൂട്ടപ്പന മഹേഷ്, ഗ്രാമം പ്രവീൺ, പെരുമ്പഴുതൂർ ഗോപൻ, ഡി.സി.സി ജനറൽ സെക്രട്ടറി മാരായമുട്ടം സുരേഷ്, കവി രാജൻ വി. പൊഴിയൂർ,അക്ഷരകേരള ബ്ലൈൻഡ് ആൻഡ് ഡെഫ് വികലാംഗ സംരക്ഷണ സേവാസംഘം രക്ഷാധികാരി ജി.എസ്.സുരേഷ് കുമാർ,ഭാരവാഹികളായ എസ്.ടി.ചന്ദ്രരാജ്, നേത്ര സുനിൽ, ഓലത്താന്നി ശ്രീകണ്ഠൻ,സംഘാടകസമിതി ചെയർമാൻ ശബരിനാഥ് രാധാകൃഷ്ണൻ, സംഘാടകസമിതി ജനറൽ കൺവീനർ വീക്ഷണം അജി എന്നിവർ പങ്കെടുത്തു.