തിരുവനന്തപുരം: നെന്മാറ മണ്ഡലത്തിൽ പട്ടിക ജാതി - വർഗ വകുപ്പിന്റെ നേതൃത്വത്തിൽ കാർഷിക കോളേജ് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് കെ. ബാബുവിന്റെ (നെന്മാറ) സബ്മിഷന് മന്ത്രി കെ. രാധാകൃഷ്ണൻ മറുപടി നൽകി. തദ്ദേശ സ്ഥാപനങ്ങൾക്ക് അനുവദിച്ച പ്രളയ ദുരിതാശ്വാസ ഫണ്ടിൽ 15 മാസം കഴിഞ്ഞിട്ടും പൂർത്തിയാകാത്ത പദ്ധതികൾക്ക് 2021ലെ ബ‌‌ഡ്ജറ്റിൽ നിന്ന് ബാക്കി തുക കണ്ടെത്തണമെന്ന് ടി.ജെ. വിനോദിന്റെ സബ്മിഷന് മന്ത്രി എം.വി. ഗോവിന്ദൻ മറുപടി നൽകി.