തിരുവനന്തപുരം: വനിതാ സംവരണ ബിൽ ഉടൻ പാസാക്കണമെന്നാവശ്യപ്പെട്ട് ഇടത് ജനാധിപത്യ മഹിളാ മുന്നണി (എൽ.ഡി.ഡബ്ല്യു.എഫ്) സംഘടിപ്പിച്ച ഏജീസ് ഓഫീസ് മാർച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ വൈസ് പ്രസിഡന്റ് പി.കെ. ശ്രീമതി ഉദ്ഘാടനം ചെയ്തു. രാജ്യത്ത് പലയിടത്തായി സ്ത്രീകൾ ചൂഷണത്തിനും പീഡനത്തിനും ഇരയാകുന്നുണ്ടെന്നും അതിനാൽ സ്ത്രീസുരക്ഷ മുന്നിൽക്കണ്ട് വനിതാ സംവരണ ബിൽ ഉടൻ പാസാക്കാൻ കേന്ദ്രം തയ്യാറാകണമെന്നും ശ്രീമതി പറഞ്ഞു. പി. വസന്ത അദ്ധ്യക്ഷത വഹിച്ചു. വിവിധ ഇടത് വനിതാ രാഷ്ട്രീയ സംഘടനകളുടെ പ്രതിനിധികളായ സി.എസ്. സുജാത, വിജയകുമാരി, ശ്രീലക്ഷ്മി, രമ്യ, ബിന്ദു, രാഖി, നജിമുനീസ, സൂസൻ എന്നിവർ പങ്കെടുത്തു.