whatsapp

പാറശാല:വാട്സ് ആപ്പ് കൂട്ടായ്മയിലൂടെ സ്വരൂപിച്ച തുക അകാലത്തിൽ മരണപ്പെട്ട കൂട്ടായ്മയിലെ വീഡിയോ ഗ്രാഫറുടെ വീട്ടിലെത്തി കുടുംബത്തിന് കൈമാറി.തിരുവനന്തപുരം മീഡിയ മാക്സ് ഫാമിലി ക്ലബ് എന്ന വീഡിയോഗ്രഫി-ഫോട്ടോഗ്രഫി തൊഴിൽ ചെയ്യുന്നവരുടെ വാട്സ് ആപ്പ് കൂട്ടായ്മ സ്വരൂപിച്ച തുകയാണ് സുഹൃത്തിന്റെ കുടുംബത്തിനായി സംഭാവന ചെയ്തത്.പെട്ടെന്നുനുണ്ടായ അസുഖത്തെ തുടർന്നായിരുന്നു കൂട്ടായ്മയിലെ അംഗവും ചൂഴാൽ സ്വദേശിയുമായ വിനീതിന്റെ (32) വിയോഗം. നിർദ്ധനരായ സുഹൃത്തിന്റെ കുടുംബത്തെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ സുഹൃത്തുക്കൾ ഉൾപ്പെട്ട വാട്സാപ്പ് കൂട്ടായ്മ സഹായത്തിനായി ഫണ്ട് സ്വരൂപിക്കുകയായിരുന്നു.വാട്സ് ആപ്പ് കൂട്ടായ്മയിലൂടെ സ്വരൂപിച്ച 1,03,452 രൂപ സുഹൃത്തുക്കൾ ചേർന്ന് വിനീതിന്റെ കുടുംബത്തിന് കൈമാറി.വിനീതിന്റെ കുഞ്ഞിനുവേണ്ടി സ്നേഹനിധിയിലൂടെ കണ്ടെത്തിയ തുക മീഡിയമാക്സ് ഫാമിലി ക്ലബിന്റെ ചെക്കായി കുടുംബത്തിന് കൈമാറി.