ചിറയിൻകീഴ്: ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 എയുടെ റീജിയൻ 9യിൽ ഉൾപ്പെടുന്ന ചിറയിൻകീഴ് ലയൺസ് ക്ലബ് ഒക്ടോബർ 1 മുതൽ നടത്തിവരുന്ന സേവനവാര പ്രോജക്ടുകൾക്ക് സമാപനമായി. ചിറയിൻകീഴ് കടകം മാർക്കറ്റിൽ നടന്ന പ്രോജക്ടുകൾ പ്രസിഡന്റ് ടി. ബിജുകുമാർ ഉൽഘടനം ചെയ്തു.
മാർക്കറ്റ് ശുചീകരിക്കുകയും നിത്യഉപയോഗ സാധനങ്ങൾ, കൊവിഡ് പ്രതിരോധ ഉത്പന്നങ്ങൾ എന്നിവ വിതരണം ചെയ്തു. തുടർന്ന് ചിറയിൻകീഴ് ആശ്രയ പകൽ വീട്ടിലെ അന്തേവാസികൾക്ക് പ്രഭാത ഭക്ഷണം നൽകി. സെക്രട്ടറി ജി. ചന്ദ്രബാബു, ഷിയാസ് ഖാൻ, എസ്. ജയകുമാർ, കെ.വി. ഷാജു, ഡോ. കെ.ആർ. ഗോപിനാഥൻ, രാധാകൃഷ്ണൻ നായർ എന്നിവർ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകി.