മുടപുരം: 2005 -2010 കാലഘട്ടത്തിൽ കിഴുവിലം ഗ്രാമപഞ്ചായത്ത് മെമ്പർ ആയിരുന്ന മുടപുരം ചുമടുതാങ്ങി സി. എസ്. മന്ദിരത്തിൽ സുദർശനൻ (74) കൊവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിര്യാതനായി. കിഴുവിലം ഗ്രാമപഞ്ചായത്ത് മെമ്പറും കിഴുവിലം സഹകരണസംഘത്തിലെയും കിഴുവിലം റസിഡൻസ് വെൽഫെയർ സഹകരണ സംഘത്തിലെയും ബോർഡ് മെമ്പറും ആയിരുന്നു. ഭാര്യ: റീത്താ സുദർശനൻ (കിഴുവിലം ഗ്രാമ പഞ്ചായത്ത് മുൻ മെമ്പർ).
മക്കൾ: സൂരജ് (ജർമ്മനി), സജിത്ത് (കുവൈറ്റ്).
മൃതദേഹം ഗ്രാമപഞ്ചായത്ത് എച്ച്.ഐ പ്രമോദ്, ജെ.എച്ച്.ഐ ഹരീഷ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.എസ്. ശ്രീകണ്ഠൻ ഏറ്റുവാങ്ങി വീട്ടുവളപ്പിൽ സംസ്കരിച്ചു. ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ. വിശ്വനാഥൻ നായർ, കിഴുവിലം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് എ. അൻസാർ തുടങ്ങിയവർ നേതൃത്വം നൽകി.