sephi

വെഞ്ഞാറമൂട്: യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല സ്വദേശി സ്‌റ്റെഫി ജോർജ്(24) ആണ് മരിച്ചത്. പുല്ലമ്പാറ പഞ്ചായത്തിലെ മുക്കിടിലിൽ കുടുംബ സമേതം വാടകയ്ക്ക് താമസിക്കുന്ന യുവാവുമായി ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. എന്നാൽ പ്രതിശ്രുത വരൻ ഒരു മാസം മുമ്പ് ന്യുമോണിയ ബാധിച്ച് മരണമടഞ്ഞിരുന്നു. പ്രതിശ്രുത വരന്റെ മൃതദേഹം കാണാനെത്തിയ യുവതി പിന്നീട് വീട്ടിലേക്ക് മടങ്ങിപ്പോയിരുന്നില്ല. അന്നേ ദിവസം മുതൽ അസ്വസ്ഥയായിരുന്ന സ്റ്റെഫിയെ കഴിഞ്ഞ ദിവസം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.