malayora-haighway

പാറശാല: മലയോര ഹൈവേയുടെ നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള ജോലികൾക്കായി റോഡിൽ പ്ളാസ്റ്റിക് മാലിന്യം നിറഞ്ഞ അഴുക്കുചാലുകളിലെ മണ്ണ് നിക്ഷേപിച്ചതായി പരാതി. നിർമ്മാണത്തിന്റെ കരാർ ഏറ്റെടുത്ത കമ്പനിയാണ് ലോറിയിൽ മണ്ണെത്തിച്ച് പാറശാല നെടുവാൻവിള ജംഗ്‌ഷന് സമീപത്തെ കടകൾക്ക് മുന്നിൽ കൂട്ടിയിട്ടത്. ഇതോടെ വ്യാപാരികളും പൊതുജനങ്ങളും പകർച്ചവ്യാധി ഭീഷണിയുടെ നടുവിലായി. റോഡ് നിർമ്മാണത്തിനായി ഉറപ്പുള്ള പുതിയ മണ്ണ് ഉപയോഗിക്കണമെന്ന നിർദ്ദേശത്തിന് വിരുദ്ധമായാണ് കരാർ കമ്പനി ചെളിമണ്ണ് കൊണ്ടുവന്ന് തള്ളുന്നതെന്നും പരാതിയുണ്ട്.