sivankutty

തിരുവനന്തപുരം : പൂജപ്പുര ശ്രീസരസ്വതി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് തുടക്കമായി. മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എമാരായ ഒ.രാജഗോപാൽ, കെ.എസ്.ശബരീനാഥൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടിമേയർ പി.കെ.രാജു, കൗൺസിലർ വി.വി.രാജേഷ്, മുൻ മേയർ കെ.ചന്ദ്രിക, ബി.ജെ.പി നേതാവ് കരമന ജയൻ,മുൻകൗൺസിലർ ഡോ.വിജയലക്ഷ്മി, ട്രസ്റ്റ് രക്ഷാധികാരികളായ രാജശേഖരൻ നായർ, ഡോ.പൂജപ്പുര കൃഷ്ണൻ നായർ,വി.ജയശങ്കർ, കെ.എസ്.വിനു, ഭാരവാഹികളായ പി.ഗോപകുമാർ, കെ.ശശികുമാർ,ജി.വേണുഗോപാലൻ നായർ,ഗോപു.ജി.നായർ എന്നിവർ സംസാരിച്ചു.ട്രസ്റ്റ് പ്രസിഡന്റ് കെ.മഹേശ്വരൻ നായർ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ബാലചന്ദ്രൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി ജി.ശ്രീകുമാരൻ നായർ നന്ദിയും പറഞ്ഞു.സംഗീതക്കച്ചേരി, നൃത്തനൃത്യങ്ങൾ തുടങ്ങിയ കലാപരിപാടികളും വിവിധ പൂജകളും ആഘോഷങ്ങളുടെ ഭാഗമായി നടക്കും. വിജയദശമി ദിവസം രാവിലെ 5.30മുതൽ സരസ്വതീ മണ്ഡപത്തിൽ വിദ്യാരംഭം ആരംഭിക്കും.വൈകിട്ട് എഴുന്നള്ളത്തും മറ്റു ചടങ്ങുകളോടും കൂടി ആഘോഷം സമാപിക്കും.