തിരുവനന്തപുരം:കേരള മീഡിയ അക്കാഡമി കെ.യു.ഡബ്ല്യൂ.ജെയുടെ സഹകരണത്തോടെ ഇന്ത്യൻ മാദ്ധ്യമങ്ങളിലെ ദളിത് പങ്കാളിത്തത്തെക്കുറിച്ച് ചിന്താസരണി സംഘടിപ്പിക്കുന്നു.ഇന്ന് വൈകിട്ട് 4ന് തൈക്കാട് ഭാരത് ഭവനിലാണ് ചടങ്ങ്. കൈരളി ടി.വി എക്‌സിക്യുട്ടീവ് എഡിറ്റർ കെ.രാജേന്ദ്രൻ രചിച്ച 'ടി.വിയിൽ എന്തുകൊണ്ട് കാളിചോതി കുറുപ്പന്മാർ ഇല്ല' എന്ന പുസ്‌തകം മന്ത്രി കെ.രാധാകൃഷ്‌ണൻ സാഹിത്യകാരി കെ.ആർ.മീരയ്ക്ക് നൽകി പ്രകാശനം ചെയ്യും.അക്കാഡമി ചെയർമാൻ ആർ.എസ്.ബാബു അദ്ധ്യക്ഷത വഹിക്കും.കേരള കൗമുദി ചീഫ് എഡിറ്റർ ദീപു രവി വിശിഷ്‌ടാതിഥിയാവും.കെ.യു.ഡബ്ല്യൂ.ജെ പ്രസിഡന്റ് കെ.പി.റെജി,ടി.ചാമിയാർ,മൃദുലാ ദേവി,സുരേഷ് വെള്ളിമംഗലം,പ്രമോദ് പയ്യന്നൂർ, കെ.അജിത് എന്നിവർ പങ്കെടുക്കും.