photo

നെടുമങ്ങാട് :നിരവധി കഞ്ചാവ് കേസുകളിലെ പ്രതി പേരൂർക്കട അടുപ്പുകൂട്ടാൻപാറ പുതുവൽ പുത്തൻവീട്ടിൽ ഒാട്ടോ ജയൻ എന്ന് വിളിക്കുന്ന ജയനെ (45) നെടുമങ്ങാട് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ബി.ആർ. സ്വരൂപിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. പ്രതിയുടെ ഒാട്ടോറിക്ഷയിൽ സൂക്ഷിച്ചിരുന്ന 1.505 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. 25 വർഷത്തോളമായി തിരുവനന്തപുരം സിറ്റി, കരകുളം, നെടുമങ്ങാട് എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തിവരികയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തമിഴ്‌നാട്ടിൽ നിന്ന് കഞ്ചാവ് കൊണ്ടുവന്നാണ് കച്ചവടം നടത്തുന്നത്. വിവിധ വലിപ്പത്തിലുള്ള പൊതികളിലാക്കി 500, 1000, 1500 എന്ന നിരക്കിലാണ് കച്ചവടം നടത്തിയിരുന്നത്. റെയ്‌ഡിൽ പ്രിവന്റീവ് ഓഫീസർമാരായ എസ്. രജികുമാർ എ. നാസറുദീൻ സിവിൽ എക്‌സൈസ് ഓഫീസർമാരായ എസ്. നജിമുദ്ദീൻ, മുഹമ്മദ് മിലാദ് എസ്. ഷജീം എ അധിൽ എം പി ശ്രീകാന്ത് എം പി രജിത ആർ എസ് എന്നിവർ പങ്കെടുത്തു.