പാലോട്: കേരളകൗമുദി - ബോധപൗർണമി ക്ലബും നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയും സംയുക്തമായി നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളിലും സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ രാവിലെ 9.30ന് വെമ്പിൽ മഹാദേവ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കും. വാർഡ് അംഗം ബീനാ രാജുവിന്റെ അദ്ധ്യക്ഷതയിൽ കേരളകൗമുദി യൂണിറ്റ് ചീഫ് എസ്. വിക്രമൻ ഉദ്ഘാടനം നിർവഹിക്കും.

നന്ദിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവൻ മുഖ്യാതിഥിയാകും. വൈസ് പ്രസിഡന്റ് പി.എസ്. ബാജിലാൽ, കേരളകൗമുദി ഡി.ജി.എം ചന്ദ്രദത്ത്, വിമൽകുമാർ (സീനിയർ മാനേജർ, മാർക്കറ്റിംഗ്), ഡോ. ജിജോ മാർട്ടിൻ, ഡോ. അജീഷ് വൃന്ദാവനം, ഗീതാ പ്രിജി, പ്രദീപ് മരുതത്തൂർ, പ്രദീപ് കാച്ചാണി, രാഹുൽ, വിഷ്ണു വെമ്പ്, മണികണ്ഠകുമാർ, അഗേഷ്, വിപിൻ, ബിനു ജനമിത്ര, അനീഷ് ചന്ദ്രൻ, മിനീഷ് ശശിധരൻ, പൂർണിമ.എം.എസ് എന്നിവർ പങ്കെടുക്കും.

38 മെഡിക്കൽ ക്യാമ്പുകളാണ് നിംസ് മെഡിസിറ്റിയുമായി ചേർന്ന് സംഘടിപ്പിക്കുന്നത്. ക്യാമ്പിൽ പങ്കെടുക്കുന്ന നിർദ്ധനരായ രണ്ടുപേർക്ക് ഹൃദയ ശസ്ത്രക്രിയ സൗജന്യമാണ്. വൃന്ദാവനം ഗ്രൂപ്പ്‌, ശിവ ഗ്രൂപ്പ് ഒഫ് കമ്പനീസ്, ദേവി സ്‌കാൻ ആൻഡ് ലാബ്സ്, ദേവ കൺസ്ട്രക്ഷൻസ്, ധനശ്രീ ഗ്രൂപ്പ് ഒഫ് കമ്പനീസ്, ഗംഗാ മെഡിക്കൽസ്, ജനമിത്ര ചാരിറ്റബിൾ ട്രസ്റ്റ്, ഉത്രം ബ്രദേഴ്സ് കോവിലുകോണം എന്നീ സ്ഥാപനങ്ങളാണ് ഈ പദ്ധതിയിൽ കേരളകൗമുദിക്കൊപ്പം സഹകരിക്കുന്നത്.