p-prasad

തിരുവനന്തപുരം: കൊവിഡ് കാലത്ത് സംസ്ഥാനത്ത് കാർഷിക മേഖലയിൽ 1771.05 കോടിയുടെ നഷ്ടമുണ്ടായെന്ന് മന്ത്രി പി. പ്രസാദ് നിയമസഭയിൽ അറിയിച്ചു. വേതന നഷ്ടം 200.30 കോടിയും തോട്ടവിളകളി​ൽ ഉൾപ്പെടെ 1570.75 കോടിയുമാണ് നഷ്ടമുണ്ടായത്. തൊഴിലാളികളുടെ അഭാവംമൂലം യഥാസമയത്ത് ഏലം വിളവെടുക്കാത്തതിനാൽ ഈ സീസണിൽ 300 മെട്രിക് ടൺ വിളനാശം സംഭവിക്കാനിടയുണ്ട്. 2019ൽ 2861 മെട്രിക് ടൺ ഏലയ്ക്ക വ്യാപാരം നടന്നു. 2020ൽ 588 ടൺ മാത്രമാണ് നടന്നത്. കൊവിഡ് പ്രതിസന്ധി സുഗന്ധവ്യഞ്ജനങ്ങളുടെ ആഗോള വിതരണ ശൃംഖലയെ ബാധിച്ചിട്ടുണ്ട്. കുരുമുളക് വില കിലോയ്ക്ക് 330ൽ നിന്ന് 290 രൂപയായി കുറഞ്ഞു. 50 കോടിയാണ് കുരുമുളക് മേഖലയിലെ മൊത്തം നഷ്ടം.

പച്ചക്കറി കയറ്റുമതിയിൽ 40 ശതമാനം കുറവുണ്ടായി. നെൽകൃഷിയിൽ 15 കോടിയും വാഴപ്പഴ കൃഷിയിൽ 269 കോടിയും കിഴങ്ങുവിളകളി​ൽ 20 കോടിയുടേയും നഷ്ടമുണ്ടായി​. കശുഅണ്ടി, ഓയിൽ പാം, റബർ എന്നിവയുടെ വില്പനയിലുണ്ടായ നഷ്ടം കാരണം പ്ലാന്റേഷൻ കോർപ്പറേഷന് മൊത്തം 6.9 കോടിയുടെ നഷ്ടമുണ്ടായി. കാർഷിക ഉപമേഖലയിൽ 50 കോടിയും ഹോർട്ടികോർപ്പിന് ഒരു കോടിയുമാണ് നഷ്ടമുണ്ടായത്.

എ​ല്ലാ​ ​പ​ഞ്ചാ​യ​ത്തി​ലും
ക​ളി​സ്ഥ​ലം​:​ ​മ​ന്ത്രി​ ​അ​ബ്ദു​റ​ഹ്മാൻ

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്ത് ​ക​ളി​സ്ഥ​ല​ങ്ങ​ളി​ല്ലാ​ത്ത​ ​മു​ഴു​വ​ൻ​ ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും​ ​അ​വ​ ​നി​ർ​മ്മി​ക്കു​ന്ന​ ​പ​ദ്ധ​തി​ക്കാ​യി​ ​സ​ർ​വേ​ ​ന​ട​ക്കു​ക​യാ​ണെ​ന്ന് ​മ​ന്ത്രി​ ​വി.​ ​അ​ബ്ദു​റ​ഹ്മാ​ൻ​ ​നി​യ​മ​സ​ഭ​യി​ൽ​ ​പ​റ​ഞ്ഞു.​ ​ഈ​ ​സാ​മ്പ​ത്തി​ക​വ​ർ​ഷം​ ​ത​ന്നെ​ ​നി​ർ​മ്മാ​ണം​ ​ന​ട​ത്തും.​ ​കാ​യി​ക​താ​ര​ങ്ങ​ളെ​ ​വ​ള​ർ​ത്തി​യെ​ടു​ക്കാ​നു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​ശ​ക്ത​മാ​ക്കും.​ ​പി.​പി.​ ​ചി​ത്ത​ര​ഞ്ജ​ൻ​ ​അ​വ​ത​രി​പ്പി​ച്ച​ ​ക​ളി​സ്ഥ​ല​ങ്ങ​ളു​ടെ​ ​സം​ര​ക്ഷ​ണ​വും​ ​പ​രി​പാ​ല​ന​വും​ ​സം​ബ​ന്ധി​ച്ച​ ​അ​നൗ​ദ്യോ​ഗി​ക​ ​ബി​ല്ലി​ന് ​മ​റു​പ​ടി​ ​പ​റ​യു​ക​യാ​യി​രു​ന്നു​ ​മ​ന്ത്രി.
ദേ​ശീ​യ​ ​ഗെ​യിം​സി​ന്റെ​ ​ഭാ​ഗ​മാ​യി​ ​അ​ന്ത​ർ​ദ്ദേ​ശീ​യ​ ​നി​ല​വാ​ര​ത്തി​ലു​ള്ള​ ​സ്റ്റേ​ഡി​യ​ങ്ങ​ൾ​ ​വി​വി​ധ​യി​ട​ങ്ങ​ളി​ൽ​ ​നി​ർ​മ്മി​ച്ചെ​ങ്കി​ലും​ ​മ​തി​യാ​യ​ ​പ​രി​പാ​ല​ന​മി​ല്ലാ​ത്ത​തി​നാ​ൽ​ ​നാ​ശ​ത്തി​ലേ​ക്ക് ​നീ​ങ്ങു​ക​യാ​ണെ​ന്ന് ​ചി​ത്ത​ര​ഞ്ജ​ൻ​ ​ചൂ​ണ്ടി​ക്കാ​ട്ടി.

ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ ​മു​ൻ​ ​ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് ​പെ​ൻ​ഷ​ൻ​ ​ഏ​ർ​പ്പെ​ടു​ത്താ​ൻ​ ​നി​ർ​ദ്ദേ​ശി​ക്കു​ന്ന​ ​ബി​ൽ​ ​സി.​ആ​ർ.​ ​മ​ഹേ​ഷ് ​അ​വ​ത​രി​പ്പി​ച്ചു.​ ​കൊ​വി​ഡ് ​പ്ര​തി​സ​ന്ധി​യൊ​ക്കെ​ ​മാ​റി​ ​ന​ല്ല​കാ​ലം​ ​വ​രു​മ്പോ​ൾ​ ​ആ​ലോ​ചി​ക്കാ​മെ​ന്ന് ​ത​ദ്ദേ​ശ​ഭ​ര​ണ​ ​വ​കു​പ്പ് ​മ​ന്ത്രി​ക്കു​വേ​ണ്ടി​ ​മ​ന്ത്രി​ ​കെ.​ ​രാ​ധാ​കൃ​ഷ്ണ​ൻ​ ​മ​റു​പ​ടി​ ​ന​ൽ​കി.​ ​മ​ഹാ​ത്മാ​ഗാ​ന്ധി​ ​ദേ​ശീ​യ​ ​തൊ​ഴി​ലു​റ​പ്പ് ​പ​ദ്ധ​തി​ ​ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ​ക്ഷേ​മ​നി​ധി​ ​രൂ​പീ​ക​രി​ക്കാ​ൻ​ ​നി​ർ​ദ്ദേ​ശി​ക്കു​ന്ന​ ​ഇ.​ടി.​ ​ടൈ​സ​ൺ​ ​മാ​സ്റ്റ​റു​ടെ​ ​ബി​ൽ,​ ​സ​ർ​ക്കാ​ർ​ ​ത​ന്നെ​ ​ക്ഷേ​മ​നി​ധി​ ​ബി​ൽ​ ​കൊ​ണ്ടു​വ​ന്ന​ ​സ്ഥി​തി​ക്ക് ​മ​ന്ത്രി​ ​രാ​ധാ​കൃ​ഷ്ണ​ൻ​ ​ത​ള്ളി.​ ​ആ​രാ​ധ​നാ​ല​യ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ചു​ള്ള​ ​രാ​ഷ്ട്രീ​യ​ ​സം​ഘ​ട​നാ​പ്ര​വ​ർ​ത്ത​നം​ ​നി​യ​ന്ത്രി​ക്ക​ൽ​ ​ബി​ൽ​ ​ടി.​ഐ.​ ​മ​ധു​സൂ​ദ​ന​ൻ​ ​അ​വ​ത​രി​പ്പി​ച്ചു.​ ​നി​ല​വി​ൽ​ ​അ​വ​ ​നി​യ​ന്ത്രി​ക്കാ​ൻ​ ​നി​യ​മ​ങ്ങ​ളു​ള്ള​ ​സ്ഥി​തി​ക്ക് ​ബി​ൽ​ ​ആ​വ​ശ്യ​മി​ല്ലെ​ന്ന് ​മ​ന്ത്രി​ ​രാ​ധാ​കൃ​ഷ്ണ​ൻ​ ​അ​റി​യി​ച്ചു.