railway

തിരുവനന്തപുരം: റിസർവേഷനില്ലാതെ ജനറൽ കൊച്ചുകളിൽ ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നത് ഘട്ടം ഘട്ടമായി പുനഃസ്ഥാപിക്കുമെന്ന് റെയിൽവേ അറിയിച്ചതായി മന്ത്രി വി. അബ്ദുറഹിമാൻ നിയമസഭയിൽ പറഞ്ഞു. സീസൺ ടിക്കറ്റ് പ്രശ്‌നം റെയിൽവേ ബോർഡുമായി ചർച്ച ചെയ്യും. കൊവിഡ് കാലത്ത് പ്ലാറ്റ്‌ഫോമുകളിലെ തിരക്ക് ഒഴിവാക്കാനാണ് പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചതെന്നാണ് റെയിൽവേയുടെ വിശദീകരണം. ഇതിൽ മാറ്റമുണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്.

എല്ലായിടത്തും ഒരേ നിലവാരത്തിലുള്ള കോച്ചുകളാണ് ലഭ്യമാക്കിയിട്ടുള്ളതെന്നും പരാതികളുണ്ടെങ്കിൽ പരിഹരിക്കുമെന്നും റെയിൽവേ ഉറപ്പു നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ഓടുന്ന ട്രെയിനുകളിലെ ബോഗികളിൽ സ്ഥല സൂചനാ ബോർഡുകൾ സ്ഥാപിക്കുന്ന കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തും

നിലവിലുള്ള പാതകളിലൂടെ കൂടുതൽ വേഗത്തിൽ പുതിയ ട്രെയിനുകൾ അനുവദിക്കാനാവില്ലെന്നും പാത ഇരട്ടിപ്പിക്കൽ പൂർത്തിയായതിനുശേഷം സംസ്ഥാനത്തിന്റെ ആവശ്യം പരിഗണിക്കാമെന്നും റെയിൽവേ ഉറപ്പു നൽകിയിട്ടുണ്ട്.
സിഗ്‌നലുകൾ മാറ്റി സ്ഥാപിക്കുന്നതിന് കാലതാമസമെടുക്കും. ജനശതാബ്ദി ഉൾപ്പടെയുള്ള അതിവേഗ ട്രെയിനുകളുടെ സ്റ്റോപ്പ് പരിധി 60 കിലോമീറ്ററിൽ താഴെയാവരുതെന്ന് റെയിൽവേ നിഷ്‌കർഷിച്ചിട്ടുണ്ട്. അതുകൊണ്ട് കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കാനാവില്ല. ശബരി റെയിൽപ്പാതയുടെ പുതുക്കിയ എസ്റ്റിമേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. അത് നൽകിയശേഷം സ്ഥലമെടുപ്പ് സംബന്ധിച്ച പ്രശ്‌നങ്ങൾ പ്രാദേശിക തലത്തിൽ ചർച്ച ചെയ്യും. രണ്ടാം ഘട്ടത്തിൽ പുനലൂർ വരെ പാത നീട്ടുന്നത് പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

29​ ​ആം​ബു​ല​ൻ​സു​ക​ൾ​ ​ന​ൽ​കി

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ 29​ ​വെ​റ്റ​റി​​​ന​റി​ ​ആം​ബു​ല​ൻ​സു​ക​ൾ​ ​ന​ൽ​കി​യ​താ​യി​ ​മ​ന്ത്രി​ ​ജെ.​ ​ചി​ഞ്ചു​റാ​ണി​ ​നി​യ​മ​സ​ഭ​യി​ൽ​ ​അ​റി​യി​ച്ചു.​ ​മൂ​ന്ന് ​ല​ക്ഷം​ ​പ​ശു​ക്ക​ളാ​ണ് ​സം​സ്ഥാ​ന​ത്തു​ള്ള​ത്.​ ​കേ​ന്ദ്ര​മ​ന്ത്രി​മാ​രെ​യ​ട​ക്കം​ ​പ​ങ്കെ​ടു​പ്പി​ച്ചു​ള്ള​ ​ഇ​തി​ന്റെ​ ​ഉ​ദ്ഘാ​ട​നം​ ​ഉ​ട​ൻ​ ​ന​ട​ത്തും.​ ​മ​ല​ബാ​റി​ലെ​ ​പാ​ൽ​പ്പൊ​ടി​ ​ഫാ​ക്ട​റി​ ​ഒ​രു​ ​വ​ർ​ഷ​ത്തി​ന​കം​ ​നി​ർ​മ്മാ​ണം​ ​പൂ​ർ​ത്തി​യാ​ക്കും.​ ​കാ​ലി​ത്തീ​റ്റ​യു​ടെ​ ​വി​ല​ ​കു​റ​യ്ക്കാ​ൻ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കും.

സി​ൽ​വ​ർ​ ​ലൈ​ൻ​:​ ​സ്ഥ​ല​മെ​ടു​പ്പ്
വേ​ഗ​ത്തി​ലാ​ക്കും

തി​രു​വ​ന​ന്ത​പു​രം​:​ ​സി​ൽ​വ​ർ​ ​ലൈ​ൻ​ ​പ​ദ്ധ​തി​യു​ടെ​ ​ഭാ​ഗ​മാ​യ​ ​സ്ഥ​ല​മേ​റ്റെ​ടു​ക്ക​ൽ​ ​എ​ത്ര​യും​ ​വേ​ഗം​ ​പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് ​മ​ന്ത്രി​ ​വി.​ ​അ​ബ്ദു​റ​ഹി​മാ​ൻ​ ​നി​യ​മ​സ​ഭ​യി​ൽ​ ​പ​റ​ഞ്ഞു.​ ​പ​ദ്ധ​തി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​പ​രി​സ്ഥി​തി​ക്ക് ​ഒ​രു​ ​കോ​ട്ട​വും​ ​ഉ​ണ്ടാ​കി​ല്ല.​ ​പ​രി​സ്ഥി​തി​ ​ആ​ഘാ​ത​ ​പ​ഠ​ന​ ​റി​പ്പോ​ർ​ട്ട് ​ന​ട​പ​ടി​ ​ക്ര​മ​ങ്ങ​ൾ​ ​പൂ​ർ​ത്തി​യാ​യാ​ൽ​ ​പു​റ​ത്തു​ ​വി​ടും.​ ​മ​ല​ബാ​ർ​ ​മേ​ഖ​ല​യി​ൽ​ 100​ ​മീ​റ്റ​ർ​ ​വീ​തി​യി​ൽ​വ​രെ​ ​പ​ദ്ധ​തി​ക്ക് ​സ്ഥ​ല​മേ​റ്റെ​ടു​ക്കു​ന്ന​താ​യി​ ​ചി​ല​ർ​ ​പ്ര​ച​രി​പ്പി​ക്കു​ന്നു​ണ്ട്.​ ​ഇ​ത് ​ജ​ന​ങ്ങ​ളി​ൽ​ ​ആ​ശ​ങ്ക​ ​പ​ട​ർ​ത്താ​നാ​ണ്.​ 20​ ​മീ​റ്റ​ർ​ ​വ​രെ​ ​മാ​ത്ര​മാ​ണ് ​ഭൂ​മി​ ​ഏ​റ്റെ​ടു​ക്കു​ക.