anumodhanam

വിതുര:എൽ.ഡി.എഫ് പൊന്നാംചുണ്ട് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാംചുണ്ടിൽ അനുമോദനസന്ധ്യ സംഘടിപ്പിച്ചു.ജി.സ്റ്റീഫൻ എം.എൽ.എയെയും ആരോഗ്യപ്രവർത്തകരെയും,പഞ്ചായത്തംഗങ്ങളെയും,എസ്.എസ്.എൽ.സി,പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും ഉപഹാരം നൽകി അനുമോദിച്ചു.സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം മീനാങ്കൽകുമാർ ഉദ്ഘാടനം ചെയ്തു.സി.പി.എം പൊന്നാംചുണ്ട് ബ്രാഞ്ച് സെക്രട്ടറി ജി.ഗോപാലകൃഷ്ണൻനായർ അദ്ധ്യക്ഷത വഹിച്ചു.വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എൽ.കൃഷ്ണകുമാരി,വിതുര പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജുഷാആനന്ദ്, മണിതൂക്കി വാർഡ് മെമ്പർ ലൗലി,ബോണക്കാട് വാർഡ് മെമ്പർ വത്സല,തള്ളച്ചിറ വാ‌ർഡ്മെമ്പർ സിന്ധു,കല്ലാർ വാ‌ർഡ് മെമ്പർ സുനിത,സി.പി.ഐ അരുവിക്കര നിയോജക മണ്ഡലം സെക്രട്ടറി എം.എസ്.റഷീദ്,സി.പി.എം വിതുര ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.എൻ.അനിൽകുമാർ,മുൻ ലോക്കൽകമ്മിറ്റി സെക്രട്ടറി കെ.വിനിഷ് കുമാർ,സി.പി.ഐ വിതുര ലോക്കൽകമ്മിറ്റി സെക്രട്ടറി ആർ.കെ.ഷിബു, ബി.ബാലചന്ദ്രൻ,ഹേമസിസ്റ്റർ, ലളിതാംബിക, നിയ,ഷാഫി,ഉമേഷ്, കമർ എന്നിവർ പങ്കെടുത്തു.