കല്ലമ്പലം:കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ധർണ സംസ്ഥാന സമിതി അംഗം ഇ. വി പ്രകാശ് ഉദ്ഘാടനം ചെയ്തു.സമിതി രക്ഷാധികാരി ആലുമുട്ടിൽ അലിയാർകുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി നസീറുദ്ദീൻ മരുതിക്കുന്ന് സ്വാഗതവും രാജു കോട്ടറക്കോണം നന്ദിയും പറഞ്ഞു.ജില്ലാ സമിതി കൺവീനർ രാമചന്ദ്രൻ കരവാരം മുഖ്യപ്രഭാഷണം നടത്തി.ഐ.എൻ.സി മണ്ഡലം പ്രസിഡന്റ് നിസാം, ബി.എസ്.പി വനിതാ സമിതി അംഗം സി.അനു, ജില്ലാ കൺവീനർ എ. ഷൈജു, സജീർ എന്നിവർ സംസാരിച്ചു.