വിതുര:കൊപ്പം മൈത്രിറസിഡന്റ്സ് അസോസിയേഷൻ വാർഷികവും പ്രതിഭാസംഗമവും ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.റസിഡന്റ്സ് പ്രസിഡന്റ് രവീന്ദ്രൻനായർ അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി പ്ലസ്ടൂപരീക്ഷകളിൽ മികച്ച വിജയം നേടിയവിദ്യാർത്ഥികളെ ഉപഹാരം നൽകി അനുമോദിച്ചു. വിതുര പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.ബാബുരാജ്,വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എൽ.കൃഷ്ണകുമാരി,വിതുര സി.ഐ.എസ്.ശ്രീജിത്ത്,കൊപ്പം വാർഡ് മെമ്പർ നീതുരാജീവ്,ഫ്രാറ്റ് വിതുര മേഖലാപ്രസിഡന്റ് ജി.ബാലചന്ദ്രൻനായർ,റസിഡന്റ്സ് ഭാരവാഹികളായ കൃഷ്ണൻനായർ,എം.ഷിഹാബ്ദ്ദീൻ,ഭുവനചന്ദ്രൻനായർ,ലാലൂജോൺ,ബി.ഗോപകുമാർ എന്നിവർ പങ്കെടുത്തു.