ഈജിപ്ഷ്യൻ താരം മിറ ഹമീദ് പ്രധാന വേഷത്തിൽ
മാൻഹോൾ, സ്റ്റാൻഡ് അപ്പ് എന്നീ ചിത്രങ്ങൾക്ക് ശേഷം വിധു വിൻസെന്റ് സംവിധാനം ചെയ്യുന്ന വൈറൽ സെബിയുടെ ചിത്രീകരണം കോഴിക്കോട് പുരോഗമിക്കുന്നു. ഈജിപ്ഷ്യൻ താരം മിറ ഹമീദാണ് ചിത്രത്തിലെ പ്രധാന വേഷം അവതരിപ്പിക്കുന്നത്.നമിതാ പ്രമോദ്, ഇർഷാദ്, സിദ്ധാർത്ഥ് ശിവ, ജോയ്മാത്യു, അനുമോൾ, വെങ്കിടേഷ്, സരസ ബാലുശേരി, നിസ എന്നിവർക്കൊപ്പം യൂട്യൂബറായ സുദീപ് കോശിയും ചിത്രത്തിലണിനിരക്കുന്നുണ്ട്.
ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറിൽ എൻ.എം. ബാദുഷ, മഞ്ജു ബാദുഷ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന വൈറൽ സെബിയുടെ രചന നിർവഹിക്കുന്നത് സജിത മഠത്തിലും ആനന്ദ് ഹരിദാസും ചേർന്നാണ്. എൽദോ ശെൽവരാജാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസർ.
ഛായാഗ്രഹണം: വിനോദ് ഇല്ലംപിള്ളി, എഡിറ്റർ: ക്രിസ്റ്റി, സംഗീതം: അരുൺ വർഗീസ്, കലാസംവിധാനം: അരുൺ ജോസ്, ഗാനരചന: റഫീക്ക് അഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ : ആസാദ് കണ്ണാടിക്കൽ, ക്രിയേറ്റീവ് ഡയറക്ടർ: ജെക്സൺ ആന്റണി, കോസ്റ്റ്യൂംസ്: അരവിന്ദ്, മേയ്ക്കപ്പ്: പ്രദീപ് രംഗൻ, സ്റ്റിൽസ്: ഷിബി ശിവദാസ്, വാർത്താപ്രചാരണം: പി. ശിവപ്രസാദ്. കോഴിക്കോടും പാലക്കാടും വയനാട്ടിലുമായി വൈറൽ സെബിയുടെ ചിത്രീകരണം പൂർത്തിയാകും.