ഹാൻഡ് ഒഫ് ഗോഡ് പ്രൊഡക്ഷൻസിന് വേണ്ടി റോബിൻ സാമുവൽ നിർമ്മിച്ച് വെയിലൻ സംവിധാനം ചെയ്യുന്ന ഫറോക്കിന്റെ പുസ്തകത്തിന്റെ പൂജ ചെന്നൈയിൽ നടന്നു. ഡോ. വിജയ് വിശ്വയാണ് ഈ ക്രൈം ത്രില്ലറിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
കൊവിഡിന് സമാനമായ ഒരു പകർച്ചവ്യാധി 100 വർഷങ്ങൾക്ക് മുൻപ് ഭൂമിയിലുണ്ടായിരുന്നുവെന്നും ഇൻഫ്ളുവൻസ വൈറസ് ഒട്ടനവധി മനുഷ്യരുടെ ജീവൻ കവർന്നതും സമൂഹത്തിൽ ആ രോഗം വിതച്ച വിപത്തുകളുമൊക്കെയാണ് ഫറോക്കിന്റെ പുസ്തകത്തിൽ പ്രതിപാദിക്കുന്നത്. നിരൺചന്ദറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. പ്രവീൺ. എസ്.എയാണ്സംഗീത സംവിധായകൻ. ചെന്നൈ, തിരുത്തണി, വെല്ലൂർ, ബംഗളൂരു എന്നിവിടങ്ങളിലായി ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. വാർത്താപ്രചാരണം: പി. ശിവപ്രസാദ്.