ബാലരാമപുരം:നാഷണൽ ലീഗൽ സർവീസ് അതോറിറ്റി പാൻ ഇന്ത്യ അവയർനെസ് കാമ്പെയിൻ ആസാദി ക അമൃത് മഹോത്സവത്തിന്റെ ഭാഗമായി നരുവാമൂട് വാർഡിൽ മഹാലക്ഷ്മി ഒാഡിറ്റോറിയത്തിൽ നടന്ന നിയമബോധവത്കരണ ക്ലാസ് അഭിഭാഷക അനിത എം.ആർ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ കെ.രാകേഷ് അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ,​ ആശാപ്രവർത്തകർ,​തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ സംബന്ധിച്ചു. പള്ളിച്ചൽ ആയുർവ്വേദാശുപത്രി മെഡിക്കൽ ഓഫീസർ ഡോ.സ്മിത എസ്.ശിവൻ,​ ലീഗൽ സർവ്വീസ് കമ്മിറ്റി പാനൽ അഭിഭാഷകയായ ഹിമ.ബി നായർ,​അംഗങ്ങളായ സുകന്യ,​നിഷ,​ തൊഴിലുറപ്പ് അസി.എൻജിനിയർ ഗോപിനാഥൻ എന്നിവർ സംബന്ധിച്ചു.പി.എച്ച്.സിയിൽ കൗൺസലിംഗ് നടന്നുവരുന്നതായും മെഡിക്കൽ ഓഫീസർ അറിയിച്ചു.