വെഞ്ഞാറമൂട്: ദീർഘനാളായി കേടായി കിടന്ന ഹൈമാസ്റ്റ് ലൈറ്റുകൾ നെല്ലനാട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ശരിയാക്കിയതോടെ വെഞ്ഞാറമൂട് - തൈക്കാട് ടൗണുകളിലും പരിസര പ്രദേശങ്ങളിലും വെളിച്ചമായി.വെഞ്ഞാറമൂട് ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന കേടായ ലൈറ്റുകൾ രണ്ട് ലക്ഷത്തി മുപ്പത്തിരണ്ടായിരം രൂപ ചെലവഴിച്ചും, തൈക്കാട് ജംഗ്ഷനിൽ പ്രവർത്തനരഹിതമായി കിടന്ന മിനി മാസ്റ്റ് ലൈറ്റ് ഒരു ലക്ഷത്തി അറുപത്തിരണ്ടായിരം രൂപ ചെലവഴിച്ചുമാണ് കേടുപാടുകൾ പരിഹരിച്ച് എൽ.ഇ.ഡി ബൾബുകൾ സ്ഥാപിച്ചത്.നവീകരിച്ച ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബീന രാജേന്ദ്രൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് കീഴായിക്കോണം സോമൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അഡ്വ.വെഞ്ഞാറമൂട് സുധീർ, ഉഷാകുമാരി, സജീന, പ്രസാദ്, നെല്ലനാട് ഹരി തുടങ്ങിയവർ പങ്കെടുത്തു.