l

കടയ്ക്കാവൂർ: കായിക്കര നന്മ പ്രവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കായിക്കര ആശാൻ സ്മാരക ഓപ്പൺ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങും ധനസഹായ വിതരണവും അഞ്ചുതെങ്ങു പഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു ഉദ്ഘാടനം ചെയ്തു. ശിവഗിരി മഠം വിദ്യാനന്ദ സ്വാമികൾ അദ്ധ്യക്ഷത വഹിച്ചു. അഞ്ചു തെങ്ങ് പഞ്ചായത്തിലെ കൃഷി ഓഫീസർ സീമ, മികച്ച കർഷകർ, പ്രശസ്ത പ്രൊഫഷണൽനാടക നടനും സംവിധായകനുമായ വക്കം സുധി, ചിറയിൻകീഴ് താലൂക്ക് ഹോസ്പിറ്റലിൽ കൊവിഡ് സ്പെഷ്യൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ആർദ്ര സജി, അഡ്വ. ജി. ധർമ്മരാജൻ (പ്രവാസി)നന്മ പ്രവാസി കൂട്ടായ്മ അംഗം സുഭാഷ്, എന്നിവരെ ആദരിച്ചു. തുടർന്ന് കിടപ്പ് രോഗികൾക്കുളള ധനസഹായം വിതരണം ചെയ്തു. കൂട്ടായ്മ അംഗങ്ങളായ മിനിൽകുമാർ സ്വാഗതവും സുധീഷ സന്തോഷ്‌ കൃതജ്ഞതയും പറഞ്ഞു.