general

ബാലരാമപുരം :ബാലരാമപുരം അഞ്ചുവർണത്തെരുവ് വലിയപള്ളി മുസ്ലിം ജമാ–അത്തിന്റെ നബിദിനാചരണത്തിന് തുടക്കമായി.നിരവധി വിശ്വാസികളുടെ സാന്നിദ്ധ്യത്തിൽ ജമാ അത്ത് പ്രസിഡന്റ് ഷാനവാസ് മൗലവി കൊടിയേറ്റ് നിർവഹിച്ചു.18ന് നബിദിനാഘോഷം സമാപിക്കും. 19 വരെ എല്ലാ ദിവസവും രാത്രി ഏഴിന് മൗലൂദ് പാരായണം നടക്കും.കൊവിഡ് പ്രോട്ടോക്കോൾ നിലവിലുള്ളതിനാൽ നബിദിനമായ 19ന് പള്ളി അങ്കണത്തിൽ യാതൊരുവിധ പരിപാടികളോ നേർച്ച വിതരണമോ ഉണ്ടായിരിക്കില്ലെന്ന് പ്രസിഡന്റ് ഷാനവാസ് മൗലവി,ജനറൽ സെക്രട്ടറി എം.എം.നൗഷാദ് എന്നിവർ അറിയിച്ചു.