ravi

കിളിമാനൂർ: വൃദ്ധനെ കാണാനില്ലെന്ന് പരാതി. അടയമൺ ചെറുനാരകം കോട് പുഷ്പലത മന്ദിരത്തിൽ രവീന്ദ്രനെ (82) കാൺമാനില്ലെന്ന് കാട്ടി ബന്ധുക്കൾ കിളിമാനൂർ പൊലീസിൽ പരാതി നൽകി. കാണാതാകുമ്പോൾ നീലയും വെള്ളയും വരയൻ ഷർട്ടും ക്രീം കളർ മുണ്ടുമായിരുന്നു വേഷം. എന്തെങ്കിലും വിവരം ലഭിക്കുന്നവർ കിളിമാനൂർ പൊലീസ് സ്റ്റേഷനിലോ, 9605825155, 8943 276421 എന്നീ മൊബൈൽ നമ്പരുകളിലോ അറിയിക്കണം.