crime-

ചിറയിൻകീഴ്: മാരകായുധങ്ങളുമായെത്തിയ ആറംഗ സംഘം വീടിന് നേരെ ആക്രമണം നടത്തി. ചിറയിൻകീഴ് ആൽത്തറമൂട് കാളിയൻവിളാകത്ത് സജീവിന്റെ വീട്ടിൽ കഴിഞ്ഞ ദിവസം രാത്രി 10.30ഓടെയാണ് സംഭവം. അക്രമികൾ വധഭീഷണി മുഴക്കി വീടിനുനേരെ ആക്രമണം നടത്തുകയായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു.

വീടിന്റെ മൂന്ന് വശങ്ങളിലുമുള്ള ജനൽച്ചില്ലുകൾ അടിച്ചുതകർത്ത ഇവർ മുന്നിൽ പാർക്ക് ചെയ്‌തിരുന്ന ഹോണ്ട ആക്ടീവയും നശിപ്പിച്ചു. കല്ലേറിൽ ഗൃഹനാഥ ലാലിക്ക് പരിക്കേറ്റു. വീടിന്റെ മുൻവശത്തെ കതക് കുത്തിത്തുറന്ന് അകത്തുകടക്കാനും അക്രമികൾ ശ്രമിച്ചു. വിവരമറിഞ്ഞ് ആളുകളെത്തിയതോടെ ഇവർ രക്ഷപ്പെടുകയായിരുന്നു. ചിറയിൻകീഴ് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഫോട്ടോ: ജനൽച്ചില്ല് തകർത്ത നിലയിൽ