icds

മുടപുരം: മംഗലപുരം ഗ്രാമപഞ്ചായത്ത് ഐ.സി.ഡി.എസിന്റെ 46ാം വാർഷികത്തോടനുബന്ധിച്ച് പോത്തൻകോട് ഐ.സി.ഡി.എസിന്റെ കീഴിലുള്ള മംഗലപുരം ഗ്രാമപഞ്ചായത്തിലെ അംഗനവാടി പ്രവർത്തകർ ഐ.സി.ഡി.എസിന്റെ സേവനങ്ങളെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും സംഘടിപ്പിച്ച എക്സിബിഷൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മുരളീധരൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുനിൽ. എ.എസ്, പഞ്ചായത്തംഗങ്ങളായ വി. അജികുമാർ, എസ്. കവിത, ബിന്ദു ബാബു, ശ്രീലത, എസ്. ജയ, കെ. കരുണാകരൻ, സെക്രട്ടറി ജ്യോതിസ്, ഐ.സി.ഡി.എസ് സൂപ്പർവൈസർമാരായ കവിത, ആശ തുടങ്ങിയവർ പങ്കെടുത്തു.