കല്ലമ്പലം: റോഡരികിൽ നിറുത്തിയിട്ടിരുന്ന ഓട്ടോയുടെ ടയർ മോഷണം പോയതായി പരാതി. നാവായിക്കുളം മുക്കുകട പുത്തൻവിള വീട്ടിൽ അൻസർഖാന്റെ ഓട്ടോയുടെ ടയറാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം പോയത്. വീട്ടിലേക്ക് വണ്ടിപോകാൻ സ്ഥലമില്ലാത്തതിനാൽ സ്ഥരമായി റോഡരികിലാണ് ഓട്ടോ നിറുത്തിയിടുന്നത്. രാവിലെ ജോലിക്കുപോകാൻ ഓട്ടോയുടെ അടുത്തെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.

മൂന്ന് മാസം മുമ്പും ഇദ്ദേഹത്തിന്റെ ഓട്ടോയുടെ ടയർ മോഷണം പോയിരുന്നു. മോഷണം സംബന്ധിച്ച് അൻസർ പള്ളിക്കൽ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ല. മാസങ്ങൾക്ക് മുമ്പ് മുക്കുകട വടക്കതിൽ വീട്ടിൽ ഷാജിറിന്റെ ഓട്ടോയുടെ ടയറും മോഷണം പോയിരുന്നു.