photo

പാലോട്: അകാലത്തിൽ പൊലിഞ്ഞ പാലുവള്ളി സ്വദേശിയും കർഷകനുമായ പ്രേമന്റെ കുടുംബത്തിന് പ്രേം നിധി വാട്സ് ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സഹായധനം പ്രേമന്റെ ഭാര്യ ശുഭയും മകൻ മണിക്കുട്ടനും ചേർന്ന് ഏറ്റുവാങ്ങി. പ്രേമൻ കൊവിഡ് കാലത്ത് പലിശക്ക് എടുത്ത് ചെയ്ത കൃഷി നഷ്ടത്തിലായതിനെ തുടർന്നാണ് ജീവനൊടുക്കിയത്. എന്നാൽ പ്രേമന്റെ കുടുംബത്തെ കൈവിടാൻ നന്ദിയോട്ടെ കർഷക കൂട്ടായ്മ തയാറായില്ല. തുടർന്നാണ് ആനാട് കൃഷി ഓഫീസർ ജയകുമാറും ശ്രീജിത് പവ്വത്തൂരും ചേർന്ന് ആരംഭിച്ച പ്രേം നിധി വാട്സ് ആപ്പ് വഴി തുക സമാഹരിച്ചത്. കൃഷി അസ്സിസ്റ്റന്റ് നിബു മീനാങ്കൽ വരച്ച പ്രേമന്റെ ഛായാചിത്രം നന്ദിയോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പേരയം ശശി കൈമാറി. പഞ്ചായത്തംഗങ്ങളായ സിഗ്നി, രാജ് മോഹൻ, നന്ദിയോട് രാജേഷ്, സനൽകുമാർ, ലൈലാ ജ്ഞാനദാസ്, നന്ദിയോട് എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ്സ് ഷൈജ, ആലുങ്കുഴി ചന്ദ്രമോഹനൻ, ആനക്കുഴി ചന്ദ്രൻ, ഗ്രാമാമൃതം കോ ഓർഡിനേറ്റർ ശ്രീജിത്ത് പവ്വത്തൂർ തുടങ്ങിയവർ പങ്കെടുത്തു.