rotary

തിരുവനന്തപുരം: ഏഷ്യൻ ബുക്ക് ഒഫ് റെക്കാഡ്സിലേക്ക് ഇടം പിടിക്കാനൊരുങ്ങി റോട്ടറി ക്ലബ്. രാജ്യത്താകമാനം സംഘടിപ്പിച്ച " ഒരു രാഷ്ട്രം ഒരു ദിവസം ഒരു മില്യൺ രക്തപരിശോധന " പരിപാടിയുടെ ഭാഗമായി റോട്ടറി ക്ലബ് ഒഫ് ട്രാവൻകൂറിന്റെ ആഭിമുഖ്യത്തിൽ വട്ടിയൂർക്കാവ് യു.പി.എച്ച്.സിയിൽ നടന്ന ഡയബറ്റിക് ടെസ്റ്റ് വാർഡ് കൗൺസിലർ ഐ.എം. പാർവതി ഉദ്ഘാടനം ചെയ്‌തു. ക്ലബ് പ്രസിഡന്റ് രാഹുൽ രവീന്ദ്രൻ, മറ്റ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.