pathaka-uyarthunnu

കല്ലമ്പലം:കടുവയിൽ തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റിന്റെ നബിദിനാചരണ പരിപാടികൾക്ക് തുടക്കമായി.കെ.ടി.സി.ടി പ്രസിഡന്റ് ഇ.ഫസിലുദ്ദീൻ ജുമാ മസ്ജിദിന് മുന്നിൽ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.കെ.ടി.സി.ടി ജനറൽ സെക്രട്ടറി എ.എം.എ റഹിം അദ്ധ്യക്ഷത വഹിച്ചു.ദിനാചരണാരംഭത്തോടനുബന്ധിച്ച് നടന്ന പ്രാർത്ഥനാ സമ്മേളനത്തിന് കടുവാപ്പള്ളി ചീഫ് ഇമാം അബൂ റബീഹ് സദക്കത്തുള്ള,അസിസ്റ്റന്റ് ഇമാം അൻസാരി ബാഖവി എന്നിവർ നേതൃത്വം നൽകി.മൗലൂദ് പാരായണം,കെ.ടി.സി.ടി സ്വലാഹിയ യൂണിവേഴ്സിറ്റി - മദ്രസാ വിദ്യാർത്ഥികളുടെ ഓൺലൈൻ കലാസാഹിത്യമത്സരങ്ങൾ, ദുആ സമ്മേളനം, അവാർഡ് ദാനം, നബിദിന സന്ദേശസദസ്സ് തുടങ്ങിയ പരിപാടികളോടെ 19ന് ചടങ്ങുകൾ സമാപിക്കും.എല്ലാ ചടങ്ങുകളും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കുമെന്ന് ജനറൽ സെക്രട്ടറി എ.എം.എ റഹിം അറിയിച്ചു.ഉദ്ഘാടന സദസിൽ ഡോ. പി.ജെ നഹാസ്, എം.എസ്. ഷെഫീർ, എ.നഹാസ്, എൻ.മുഹമ്മദ്‌ ഷെഫീഖ്, യു. അബ്ദുൽ ഖലാം, മുനീർ മൗലവി, ജെ.ബി. നവാസ്,എ.താഹ,നവാസ് മൈലാടുംപാറ,സജീർ ഊന്നുകൽ തുടങ്ങിയവർ പങ്കെടുത്തു.