crime

നെടുമങ്ങാട്: ഫുഡ് ഡെലിവറിയുടെ മറവിൽ കഞ്ചാവും ലഹരി ഗുളികയും വില്പന നടത്തിയ യുവാക്കളെ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് പിടികൂടി.

വാണ്ട സ്വദേശി ശ്രീജിത് (23), വ്ളാവെട്ടി നെല്ലിക്കുന്ന് കോളനിയിൽ വൈശാഖ് (23), പനങ്ങോട്ടേല രാഹുൽ (22) എന്നിവരെ സർക്കിൾ ഇൻസ്‌പെക്ടർ ടി. അനികുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് അറസ്റ്റുചെയ്‌തത്.

എക്സൈസ് ഇൻസ്‌പെക്ടർ ടി.ആർ. മുകേഷ് കുമാറും സംഘവും റെയ്ഡിന് നേതൃത്വം നൽകി. ബൈക്കിൽ കടത്തിക്കൊണ്ടുവന്ന 1.3 കിലോ കഞ്ചാവ്‌, 100 നൈട്രോസാൻ ഗുളികകൾ എന്നിവ കൈമാറുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. കോട്ടൂരിൽ പൊലീസുകാരെ ആക്രമിച്ച കേസടക്കം നിരവധി വാഹന മോഷണക്കേസുകളിലും ഇവർ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.

എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ എസ്. അനിൽകുമാർ, ആർ. രാജേഷ് കുമാർ, മണികണ്ഠൻ നായർ, സി.ഇ.ഒമാരായ ബിനു, സുബിൻ, വിപിൻ, ബിജു, ഷംനാദ്. എസ്, രാജേഷ്, ഷംനാദ്, ഷാഹിൻ ഡ്രൈവർ അനിൽകുമാർ എന്നിവരും റെയ്ഡിൽ പങ്കെടുത്തു.