തിരുവനന്തപുരം: ലോക ബാലിക ദിനവുമായി ബന്ധപ്പെട്ട് റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ട്, 3211 സോൺ 3ൽ ഉൾപ്പെട്ട സ്കൂൾ വിദ്യാർത്ഥിനികൾക്കായി 11ന് വഴുതക്കാട് ശ്രീമൂലം ക്ലബിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. 5,6,7 ക്ലാസിലെ വിദ്യാർത്ഥിനികൾക്ക് വൈകിട്ട് 4.30ന് ചിത്രരചനാ മത്സരവും, 8,9,10 ക്ലാസിലെ വിദ്യാർത്ഥിനികൾക്ക് 3.30ന് ഉപന്യാസ മത്സരവും നടത്തും.വിജയികൾക്കുള്ള സമ്മാനം അന്നുതന്നെ ശ്രീലേഖ വിതരണം ചെയ്യും. താത്പര്യമുള്ളവർ 10നകം 9447064488 എന്ന നമ്പരിൽ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യണമെന്ന് റോട്ടറി ഇന്റർനാഷണൽ അസിസ്റ്റന്റ് ഗവർണർ അഡ്വ.എസ്.ആർ.ബൈജു അറിയിച്ചു.