ബാലരാമപുരം:പ്രിയങ്ക ഗാന്ധിയെ അകാരണമായി അറസ്റ്ര് ചെയ്ത് തടങ്കലിൽ പാർപ്പിച്ച നടപടിക്കെതിരെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എം.വിൻസെന്റ് ഡി. പോൾ നേതൃത്വം നൽകി.കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ എം.രവീന്ദ്രൻ, നതീഷ് നളിനൻ, എം.എസ് മിഥുൻ, അബ്ദുൾ കരീം, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ സാജൻ, കോൺഗ്രസ് മണ്ഡലം സെക്രട്ടറി കോട്ടുകാൽക്കോണം അനി, കർഷക കോൺഗ്രസ് കോവളം നിയോജക മണ്ഡലം പ്രസിഡന്റ് അമ്പിളിക്കുട്ടൻ, കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡന്റ് നന്ദു ബി.പയറ്റുവിള, യൂത്ത് കോൺഗ്രസ് കോവളം നിയോജക മണ്ഡലം സെക്രട്ടറി വിഷ്ണു എന്നിവർ സംബന്ധിച്ചു.