vaishnav

കല്ലമ്പലം: സ്കൂൾ വിദ്യാർത്ഥി വീടിനുള്ളിൽ കുഴഞ്ഞു വീണു മരിച്ചു. പകൽക്കുറി പൈവേലി തണൽ വീട്ടിൽ വിനോദ്കുമാർ-റീന ദമ്പതികളുടെ മകൻ വൈഷ്ണവാണ് (14) കുഴഞ്ഞു വീണ് മരിച്ചത്. പകൽക്കുറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്. സഹോദരൻ വിഷ്ണു. പൊലീസെത്തി മേൽ നടപടികൾക്ക് ശേഷം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം സംസ്കരിച്ചു.