road

തിരുവനന്തപുരം: പി.ഡബ്ല്യു.ഡിയുടെ പേട്ട - ആനയറ - ഒരുവാതിൽകോട്ട റോഡ് വികസനവുമായി ബന്ധപ്പെട്ട് കളക്ടർ അദ്ധ്യക്ഷയായ ജില്ലാതല പുനരധിവാസവും പുനഃസ്ഥാപനത്തിനുമുള്ള ഡിസ്ട്രിക് ലെവൽ ഫെയർ കോമ്പൻസേഷൻ റീഹാബിലിറ്റേഷൻ റീ സെറ്റിൽമെന്റ് കമ്മിറ്റിയുടെ യോഗം 11,12,13 തീയതികളിൽ വീഡിയോ കോൺഫറൻസിലൂടെ നടക്കും. 11,12 തീയതികളിൽ രാവിലെ 10നും 13ന് രാവിലെ 10.30നുമാണ് യോഗം നടക്കുക. വാട്സാപ് സന്ദേശം വഴി ലഭിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഭൂവുടമകൾ യോഗത്തിൽ പങ്കെടുക്കണമെന്ന് കളക്ടർ അറിയിച്ചു.