school

തിരുവനന്തപുരം: സ്കൂൾ കുട്ടികളെ സംബന്ധിച്ച വിവരങ്ങൾ ക്ലാസ് ടീച്ചർമാർ ശേഖരിക്കണമെന്ന് സർക്കാരിന്റെ മാർഗരേഖയിൽ പറയുന്നു. കുട്ടിയുടെ താമസസ്ഥലം, സ്‌കൂളിലേക്കുള്ള ദൂരം, സ്‌കൂളിലേക്കും തിരിച്ചുമുള്ള യാത്ര, താമസിക്കുന്ന തദ്ദേശ സ്ഥാപനം, വാർഡ്, വീട്ടിലെ അംഗങ്ങൾ, അവരുടെ പ്രായം, ആർക്കെങ്കിലും രോഗങ്ങളുണ്ടോ, എല്ലാവരും വാക്‌സിനെടുത്തിട്ടുണ്ടോ, ഡോസുകളുടെ എണ്ണം തുടങ്ങിയ വിവരങ്ങൾ ശേഖരിക്കണം.

സ്‌കൂൾ തുറക്കുന്നതിനുളള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിന് സ്റ്റാഫ് കൗൺസിൽ

യോഗം എല്ലാ ജീവനക്കാരെയും പങ്കെടുപ്പിച്ച് ചേരണം. സ്‌കൂൾ തുറക്കുന്നതിനുള്ള പ്രവർത്തന പദ്ധതി തയ്യാറാക്കണം.

മറ്റ് നിർദ്ദേശങ്ങൾ
₹പി.ടി.എ/എസ്.എം.സി എക്‌സിക്യൂട്ടീവ് യോഗങ്ങൾ ചേരണം.തദ്ദേശ സ്ഥാപനത്തിലെ ജനപ്രതിനിധിയുടെ പങ്കാളിത്തം ഉറപ്പാക്കണം.
₹ ക്ലാസ് പി.ടി.എ. യോഗങ്ങൾ സംഘടിപ്പിക്കണം
₹കുട്ടികൾ സ്‌കൂളിൽ പാലിക്കേണ്ട കൊവിഡ് അനുബന്ധ പെരുമാറ്റ രീതികൾ മുൻകൂട്ടി തയ്യാറാക്കി രക്ഷിതാക്കൾക്ക് നൽകണം.
₹കുട്ടികളുടെ ആരോഗ്യസ്ഥിതി നിരന്തരം നിരീക്ഷിക്കേണ്ടതിന്റെ പ്രാധാന്യം രക്ഷിതാക്കളെ ബോധ്യപ്പെടുത്തണം.

₹ ജില്ലാ കളക്ടറുടെയും ജില്ലാപഞ്ചായത്ത് പ്രസിഡന്റിന്റെയും നേതൃത്വത്തിൽ ജനപ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരെ പങ്കെടുപ്പിച്ച് യോഗങ്ങൾ നടത്തണം..
₹സ്‌കൂളും പരിസരവും ജനപ്രതിനിധികളെയും,യുവജന സംഘടനകളെയും ഉൾപ്പെടുത്തി ശുചീകരിക്കണം

ശുചിത്വം, അണു

നശീകരണം
₹സ്‌കൂളുകളിൽ മാസ്‌ക്കും സാനിറ്റൈസറും
₹സ്‌കൂൾ കവാടത്തിൽ തെർമൽ സ്‌കാനിംഗ്
₹ ക്ലാസ് മുറികൾ ദിവസവും, ശുചിമുറികൾ കൃത്യമായ ഇടവേളകളിലുംഅണുവിമുക്തമാക്കണം
₹ ടോയ്‌ലെറ്റുകൾ, ശുചിമുറികൾ, ലാബുകൾ എന്നിവിടങ്ങളിൽ എക്‌സ്‌ഹോസ്റ്റ് ഫാനുകൾ ₹കുട്ടികൾ കുടിവെള്ളം വീടുകളിൽ നിന്ന് കൊണ്ടു വരണം.
ആഹാരം

കൊണ്ടു വരാം

₹വീട്ടിൽ നിന്ന് ആഹാരം കൊണ്ടുവരാം. ഒരുമിച്ചിരുന്ന് കഴിക്കരുത്

₹സ്കൂൾ അസംബ്ളിയും കായിക വിനോദങ്ങളും വേണ്ട.

₹പ്രവൃത്തി ദിനങ്ങളിൽ എല്ലാ അദ്ധ്യാപകരും സുരക്ഷാക്രമീകരണങ്ങളിൽ ഏർപ്പെടണം
₹സ്‌കൂൾ കാമ്പസിനുള്ളിൽ എല്ലാവരും മുഴുവൻ സമയവും മാസ്‌ക് ധരിക്കണം.
₹പ്രാക്ടിക്കൽ ക്ലാസ്സുകൾ ചെറിയ ഗ്രൂപ്പുകളായി .
₹രോഗലക്ഷണ പരിശോധനാ രജിസ്റ്റർ സൂക്ഷിക്കണം. ₹ ഡോക്ടറുടെ സേവനം ഉറപ്പാക്കണം.

ബയോബബിൾ
ശാരീരിക അകലം പാലിക്കാനുള്ള ബയോബബിൾ സിസ്റ്റം ക്ലാസ് അടിസ്ഥാനത്തിൽ തയ്യാറാക്കണം. ഒരു ക്ലാസിലെ 6 മുതൽ 10 വരെ കുട്ടികളുടെ കൂട്ടമാണിത്. ഇവർ മാത്രമേ പരസ്പരം അടുത്തിടപെടാൻ പാടുള്ളൂ. ഒരു പ്രദേശത്തു നിന്നു വരുന്നവരാണെങ്കിൽ യാത്രയടക്കം ഒരുമിച്ചാവാം . ഒരു ക്ലാസിൽ രണ്ടോ മൂന്നോ ബയോബബിൾ ഉണ്ടാകാം. പ്രൈമറിതലത്തിൽ അദ്ധ്യാപകർ കഴിയുന്നത്ര ബയോബബിളിന്റെ ഭാഗമാകണം.