kodikkunnil-suresh

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കാത്തതും അപ്രായോഗികവുമായ സിൽവർലൈൻ പദ്ധതിക്കായി സംസ്ഥാന സർക്കാർ വ്യാപകമായ തോതിൽ കുടിയൊഴിപ്പിക്കൽ നടത്തുന്നുവെന്നാരോപിച്ച് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി മാവേലിക്കര മണ്ഡലത്തിലെ നൂറനാട്ട് ഈ മാസം 16 മുതൽ 18 വരെ 48 മണിക്കൂർ രാപ്പകൽ സമരം നടത്തും. പദ്ധതി സംബന്ധിച്ച് സമഗ്ര ചർച്ചനടത്താൻ സംസ്ഥാനത്തെ എം.പിമാരുടെ പ്രത്യേക യോഗം മുഖ്യമന്ത്രി വിളിക്കണമെന്ന് കൊടിക്കുന്നിൽ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.