school

തിരുവനന്തപുരം: ആരോഗ്യ സുരക്ഷാ ക്രമീകരണങ്ങൾ നിരീക്ഷിക്കുന്നതിനും നടപ്പിലാക്കുന്നതിനും എല്ലാ സ്‌കൂളുകളിലും ആരോഗ്യ സംരക്ഷണ സമിതി രൂപീകരിക്കാൻ മാർഗരേഖ നിർദ്ദേശിക്കുന്നു.
പ്രിൻസിപ്പൽ/എച്ച് എം (ചെയർമാൻ), തദ്ദേശ സ്വയംഭരണ വാർഡ് മെമ്പർ/കൗൺസിലർ, പി.ടി.എ പ്രസിഡന്റ്, എസ്.എം.സി ചെയർമാൻ, സ്‌കൂൾ ഡോക്ടർ / നഴ്‌സ് (ഉണ്ടെങ്കിൽ), പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഒരു ഹെൽത്ത് ഇൻസ്‌പെക്ടർ/ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ, സ്‌കൂൾ കൗൺസിലർ (ഉണ്ടെങ്കിൽ), ആശാവർക്കർ, അദ്ധ്യാപക പ്രതിനിധി, കുട്ടികളുടെപ്രതിനിധി, ഓഫീസ് സൂപ്രണ്ട്/ഹെഡ്ക്ലാർക്ക്, സെക്യൂരിറ്റി ഓഫീസർ എന്നിവർ സമിതിയിൽ അംഗങ്ങളായിരിക്കും. ആഴ്ചയിലൊരിക്കൽ സമിതി യോഗം ചേരണം.

ചുമതലകൾ
 കൊവിഡ് മാർഗ നിർദ്ദേശം,പ്രോട്ടോക്കോൾ എന്നിവ പാലിക്കുന്നതിന് പ്ലാൻ തയ്യാറാക്കൽ

 കുട്ടികളുടെ എണ്ണം, അദ്ധ്യാപകരുടെ ലഭ്യത, ഡൈനിംഗ് സ്ഥലം, ഗതാഗത സുരക്ഷ വിലയിരുത്തൽ
 രോഗലക്ഷണമുള്ള കുട്ടികെള നിരീക്ഷിക്കാൻ സിക്ക് റൂം. പ്രാഥമിക സുരക്ഷാക്കിറ്റ് ലഭ്യമാക്കൽ
 മാസ്‌ക്, ശാരീരിക അകലം പാലിക്കൽ,കൈകൾ ശുചിയാക്കൽ എന്നിവ ഉറപ്പാക്കൽ
 കുട്ടികൾക്കും ജീവനക്കാർക്കും പനി, ചുമ തുടങ്ങിയ രോഗലക്ഷണങ്ങൾ പരിശോധിക്കൽ
 ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെട്ട് ദിവസേന റിപ്പോർട്ട് തയ്യാറാക്കൽ
 ആവശ്യത്തിനുള്ള വെള്ളം,സോപ്പ്, സാനിറ്റൈസർ എന്നിവ ഉറപ്പാക്കൽ