പാറശാല:പാറശാല ഗ്രാമ പഞ്ചായത്തിലെ ഇടിച്ചക്കപ്ലാമൂട് വാർഡിൽ ഗുണഭോക്തൃ സമിതി വഴി തിരഞ്ഞെടുക്കപ്പെട്ട മുഴുവൻ ഗുണഭോക്താക്കൾക്കും കോഴിക്കുഞ്ഞ് വിതരണം ചെയ്തു.കോഴിക്കുഞ്ഞുങ്ങളുടെ വിതരണോദ്ഘാടനം വാർഡ് മെമ്പർ എം.സെയ്ദലി,പഞ്ചായത്ത് സെക്രട്ടറി വി.ജി.ഗോപകുമാർ എന്നിവർ നിർവഹിച്ചു.ശിവജി ഐ.ടി.ഐ അങ്കണത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് അസി.സെക്രട്ടറി എ.വി.അജിത, കൊല്ലിയോട് വെറ്ററിനറി മെഡിക്കൾ ഓഫീസർ ഡോ.എൽ.ആനി ബ്രിസ്ക്കില്ല,ശിവജി ഐ.ടി.ഐ മാനേജർ ആർ.പ്രഭാകരൻ തമ്പി,വാർഡ് വികസന സമിതി ഭാരവാഹികളായ ഹസൻഖാൻ,ആദർശ് എന്നിവർ പങ്കെടുത്തു.