തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 10,944പേർ കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 95,510സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.45. 120 മരണവും റിപ്പോർട്ട് ചെയ്തു. 61ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. 43 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 10,397പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 443പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12,922പേർ രോഗമുക്തി നേടി.