തിരുവനന്തപുരം: 'യേ സിന്ദഗീ, ഉസീ കീ ഹെ...' അനാർക്കലിയിൽ ലതാ മങ്കേഷ്‌കർ പാടിയ മനോഹര ഗാനം ആലപിച്ചാണ് നന്ദന എസ്.പിളളയുടെ കെ.എ.എസ് അഭിമുഖം അവസാനിച്ചത്. പാട്ടും പാടി പുറത്തിറങ്ങുമ്പോഴ ആത്മവിശ്വാസമാണ് ഇന്നലെ കെ.എ.എസ് പ ഫലം പുറത്തുവന്നപ്പോഴും തിരുവനന്തപുരം തമലം ശിവാഞ്ജലിയിൽ നന്ദനയുടെ മുഖത്ത്. ഒ്നാം സ്‌ട്രീമിൽ രണ്ടാം റാങ്കാണ് നന്ദന നേടിയത്.

യു.പി.എസ്.സി പരീക്ഷകൾക്ക് തയ്യാറെടുത്തത് കെ.എ.എസിന് ഗുണം ചെയ്‌തുവെന്നാണ് നന്ദന പറയുന്നത്. പഠിച്ചാൽ മാത്രം പോരാ, ദൈവ വിശ്വാസവും ഭാഗ്യവും കൂടി തുണയ്‌ക്കണം. . കേരളത്തിന്റെ വികസനം, സാമ്പത്തികം അടക്കമുളള ചോദ്യങ്ങളായിരുന്നു അഭിമുഖത്തിൽ കൂടുതലും . പാട്ട് കഴിഞ്ഞാൽ താത്പര്യം പാചകത്തോടാണ്. ഒഴിവ് സമയങ്ങൾ പാചക പരീക്ഷണങ്ങൾക്ക് വേണ്ടിയാണ് മാറ്റിവയ്‌ക്കുന്നത്.

ആകാശവാണിയിൽ പാർട്ട് ടൈം ന്യൂസ് റീഡറാണ് നന്ദന.കനറാ ബാങ്കിൽ നിന്നും വിരമിച്ച എസ്.മുരുകനാണ് പിതാവ്. മാതാവ് സ്റ്റേഷനറി വകുപ്പിൽ നിന്നും വിരമിച്ച ശശികല. സഹോദരി സുമിത്രയും സഹോദരീ ഭർത്താവ് അനൂപും (ഇരുവരും എസ്.ബി.ഐയിൽ ഡ‌െപ്യൂട്ടി മാനേജർമാർ) അവരുടെ മക്കൾ ദേവയാനിയും ഇഷാനിയും അടങ്ങുന്നതാണ് കുടുംബം.