മുടപുരം: അഴൂർ ഗ്രാമപഞ്ചായത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ
പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ അല്ലെങ്കിൽ സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ് ( ഡി.സി.പി ) അല്ലെങ്കിൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ് പാസായിരിക്കണം. ഈ യോഗ്യതയുള്ളവരുടെ അഭാവത്തിൽ ബിരുദവും ഒരുവർഷത്തിൽ കുറയാതെയുള്ള അംഗീകൃത കമ്പ്യൂട്ടർ ആപ്ളിക്കേഷൻ ഡിപ്ലോമയും ഉള്ളവരേയും പരിഗണിക്കും. പ്രായപരിധി 18- 30 വയസ്.
അപേക്ഷയും യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പുകളും
20ന് വൈകിട്ട് 4നകം പഞ്ചായത്ത് ഓഫിസിൽ ലഭിക്കണം. അഭിമുഖം
22ന് ഉച്ചക്ക് 2ന് നടക്കും. ഫോൺ :04702636255, 9496040731