തിരുവനന്തപുരം: ജോൺസൺ ആൻഡ് ജോൺസണിന്റെ പുതിയ സംരംഭമായ 'ജോഗോ'യുമായി ചേർന്ന് പട്ടം എസ്.യു.ടി ആശുപത്രി പുനരധിവാസ കേന്ദ്രം ആരംഭിച്ചു. കൗൺസലിംഗ്, സ്‌പീച്ച് തെറാപ്പി, ഫിസിയോതെറാപ്പി, വിഷ്വൽ ഓഡിയോ ബയോ ഫീഡ്ബാക്ക് ഉപകരണം പോലുള്ള ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ചികിത്സാരീതികൾ എന്നിവ ഇവിടെ ലഭ്യമാണ്. ലോകോത്തര നിലവാരം പുലർത്തുന്ന കേന്ദ്രത്തിന്റെ ഉദ്ഘാടനം ആശുപത്രിയുടെ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കേണൽ രാജീവ് മണ്ണാളി ഉദ്ഘാടനം ചെയ്‌തു. ജോഗോയുടെ വൈസ് പ്രസിഡന്റ് ഡോ. ശ്യാം രാമമൂർത്തി നൂതന ചികിത്സാരീതിയെക്കുറിച്ച് വിശദീകരണം നൽകി. എസ്.യു.ടി.യിലെ കൺസൾട്ടന്റുമാരും ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.