തിരുവനന്തപുരം: കേരള കമ്മ്യൂണിക്കേറ്റേഴ്സ് കേബിൾ ലിമിറ്റഡിന്റെ (കെ.സി.സി.എൽ) ചെയർമാനായി കെ. ഗോവിന്ദനെയും മാനേജിംഗ് ഡയറക്ടറായി പി.പി. സുരേഷ്‌കുമാറിനെയും തിരഞ്ഞെടുത്തു. ഡയക്ടർമാരായി അബൂബക്കർ സിദ്ദിഖ്, വിജയകൃഷ്ണൻ, കെ. സുരേഷ് കുമാർ, സി. അനിൽ മംഗലത്ത്, നിസാർ കോയപ്പറമ്പിൽ, വി.എസ്. ജ്യോതികുമാർ, വി.പി. ബിജു, ലോഹിതാക്ഷൻ, അനിൽകുമാർ മണിമന്ദിരം, തോമസ് പി. ചാക്കോ എന്നിവരെയും തിരഞ്ഞെടുത്തതായി ജനറൽ സെക്രട്ടറി കെ.വി. രാജൻ അറിയിച്ചു.