gandhi

കിളിമാനൂർ:ഗാന്ധിജയന്തി വാരാഘോഷങ്ങളുടെ ഭാഗമായി കോൺഗ്രസ്‌ കിളിമാനൂർ ബ്ലോക്ക് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ഗാന്ധി സ്മൃതി സന്ദേശ യാത്രയും സമ്മേളനവും നടത്തി.കിളിമാനൂർ ജംഗ്ഷനിൽ നിന്നാരംഭിച്ച സ്മൃതി യാത്ര കെ.പി.സി.സി മെമ്പർ എൻ.സുദർശനൻ ബ്ലോക്ക്‌ പ്രസിഡന്റ്‌ എം.കെ ഗംഗാധര തിലകന് കോൺഗ്രസ്‌ പതാക കൈമാറി ഉദ്ഘാടനം ചെയ്തു.വിവിധ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നൂറു കണക്കിന് കോൺഗ്രസ്‌ പ്രവർത്തകർ ജാഥയിൽ പങ്കെടുത്തു.കാരേറ്റ് ആർ.കെ. ആഡിറ്റോറിയം അങ്കണത്തിൽ ജാഥ ക്യാപ്റ്റൻ എം.കെ ഗംഗാധരതിലകന്റെ അദ്ധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനം എ.ഐ.സി.സി സെക്രട്ടറി പി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു.യോഗത്തിൽ മുൻകാല കോൺഗ്രസ്‌ നേതാക്കളെ ആദരിച്ചു. കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എ ഹിന്ദിക്കു സെക്കൻഡ് റാങ്ക് നേടിയ തോട്ടവാരം ശരണ്യയെയും ബി.എ പൊളിറ്റിക്കൽ സയൻസിന് അഞ്ചാം റാങ്ക് നേടിയ ആര്യ വാമനെയും ഡി. സി. സി പ്രസിഡന്റ്‌ പാലോട് രവി വിദ്യാഭ്യാസ അവാർഡ് നൽകി അനുമോദിച്ചു.എൻ. സുദർശനൻ,എ.ഇബ്രാഹിം കുട്ടി,ആനാട് ജയൻ,എ.ഷിഹാബുദീൻ,പി.സോണാൽജ്, ആറ്റിങ്ങൽ പി. ഉണ്ണികൃഷ്ണൻ,എൻ. ആർ.ജോഷി,ജില്ലാ പഞ്ചായത്ത്‌ അംഗം ജി. ജി. ഗിരി കൃഷ്ണൻ,എ.അഹമ്മദ് കബീർ, എസ്.സലിം,ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റുമാരായ ജി.ശാന്തകുമാരി, മനോജ് എന്നിവർ പങ്കെടുത്തു.