tha

കല്ലറ:പ്രീ പ്രൈമറി വിദ്യാഭ്യാസം ശിശു സൗഹൃദം ആക്കുന്നതിനു സമഗ്ര ശിക്ഷ കേരളം വഴി നടപ്പിലാക്കുന്ന താലോലം പദ്ധതിക്ക് തെങ്ങുംകോട് എൽ.പി.എസിൽ തുടക്കമായി.കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.ജെ.ലിസി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.എച്ച്.എം ഇൻചാർജ് വി.വിനോദ് ആശംസ പറഞ്ഞു.ബി.ആർ.സി കോ ഒാർഡിനേറ്റർ താഹ,ബ്ലോക്ക് മെമ്പർ ആതിര വി.എസ്,ജീവ മോഹൻ,അർച്ചന സുമി,ഷീജ ഡേവിഡ് എന്നിവർ പങ്കെടുത്തു.